ചാക്കോച്ചൻ നായകനായ കുട്ടനാടൻ മാർപാപ്പ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ആദ്യം ചോദിച്ച ചോദ്യമിതാണ്. ഏതാണ് ആ ആനിയെന്ന പെൺകുട്ടി? ആ കുട്ടിയുടെ യഥാർത്ഥ പേരെന്താണ്? മാർപാപ്പയുടെ മനസ്സറിഞ്ഞ ആ പെൺകുട്ടിയാണ് സുരഭി സന്തോഷ്. കഴിഞ്ഞ പത്തു വർഷത്തോളമായി ബംഗളൂരുവിൽ സെറ്റിലായ മലയാളി കൂടിയായ സുരഭി ഒരു നിയമബിരുദദാരിയാണ്. പേരുകേട്ട ക്രിമിനൽ ലോയറാകാൻ സ്വപ്നം കാണുന്ന സുരഭി ആറ് വയസ്സ് മുതൽ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. ഇതിനകം മൂന്ന് കന്നഡ ചിത്രങ്ങളിലും ഒരു തമിഴ് പടത്തിലും സുരഭി മുഖം കാണിച്ചിട്ടുണ്ട്. സുഗീതിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കിനാവള്ളിയിലും നായികാവേഷവുമായി സുരഭി എത്തുന്നുണ്ട്. കുട്ടനാടൻ മാർപാപ്പയിലെ ആനിയായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഈ സുന്ദരി ഏവരോടും തന്റെ നന്ദി അറിയിക്കുന്നു.
“കുട്ടനാടൻ മാർപ്പയിലെ ആനി എന്ന എന്റെ കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച നിങ്ങൾ ഒരോരുത്തർക്കും എന്റെ നന്ദിയും സ്നേഹവും ഞാൻ അറിയിക്കുന്നു . ഇത്രം വലിയൊരു മികച്ച ടിം ന്റെ കുടെ ഒരു വലിയ ചിത്രത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ സന്തോഷവും അതോടൊപ്പം ദൈവത്തിന് നന്ദി.. പറയുന്നു
മലയാളത്തിന്റെ സ്വന്തം റൊമാന്റിക്ക് ഹിറോ നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ചാക്കോച്ചൻ നായകനായ ചിത്രത്തിൽ കുടെ തന്നെ വെള്ളിത്തിരയിൽ എത്താൻ സാധിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ചിത്രികരണ സമയത്ത് സിനിമയിൽ ഒരു തുടക്കക്കാരി എന്ന ഫിൽ എനിക്ക് തരാതെ എന്നെ കൂടെ നിർത്തി കൂൾ ആക്കി എനിക്ക് മാക്സിമം കോൺഫിഡൻസും സപ്പോർട്ടും നല്കിയ വ്യക്തിയാണ് ചാക്കോച്ചൻ അതിന് ചാക്കോച്ചനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .
കുട്ടനാടൻ മാർപാപ്പയിലെ ആനി എന്ന ഇത്രം മികച്ചൊരു കഥാപാത്രം എന്ന വിശ്വസിച്ച് എന്റെ കൈകളിൽ എൽപിച്ച കുട്ടനാടൻ മാർപാപ്പയുടെ സംവിധായകൻ ശ്രിജിത്ത് എട്ടന് ഈ അവസരത്തിൽ ഒരു പാട് നന്ദിയും സ്നേഹവും ഒക്കെ അറിക്കുകയാണ് അദ്ദേഹത്തിന് എന്നിൽ ഉണ്ടായ വിശ്വാസവും കോൺഫിഡൻസും ഒക്കെ തന്നെ ആണ് ഈ കഥാപാത്രം ഇത്രേം മികച്ചതാക്കി തിരക്കാൻ എനിക്ക് സാധിച്ചത്.
പിന്നെ കുട്ടനാടൻ മാർപാപ്പയിൽ എന്നോടൊപ്പം അഭിനയിച്ച മറ്റു താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും പ്രൊഡക്ഷനിലെ ചേട്ടൻന്മാർക്കും കുട്ടനാടൻ മാർപാപ്പയുടെ എന്റെയർ ടീം നും എന്റെ എല്ലാ നന്ദിയും സ്നേഹവും ഞാൻ അറിയിക്കുന്നു
പിന്നെ എനിക്ക് ഒരു വലിയ നന്ദിയും സ്നേഹം ഒക്കെ അറയിക്കാൻ ഉള്ളത് എനിക്ക് ഇത്രേം നാൾ എല്ലാ വിധ സഭപ്പാർട്ടും പിൻന്തുണയും തന്ന എന്റെ parents ന് ആണ് കുടാതെ എന്നെ സപ്പോർട്ട് ചെയുന്ന അല്ലേൽ സപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന എന്റെ എല്ലാ സുഹ്യത്തുക്കൾക്കും ഞാൻ നന്ദിയും സ്നേഹവും ഒക്കെ അറിയിക്കുന്നു.
ഒരിക്കൽ കൂടി നല്ല സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നല്ലവരായ മലയാളി പ്രേക്ഷകർക്കും ആനിയെന്ന കഥാപാത്രത്തെ നെഞ്ചോട് ചേർത്ത എല്ലാവർക്കും നന്ദി….”