മണവാളനെയും രമണനെയും എല്ലാം ഒരു പടി പിന്നിലാക്കി ട്രോള്‍ ലോകത്തിലെ ഇപ്പോഴത്തെ രാജാവായി വിലസുന്ന ദശമൂലം ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ചെയ്യുമെന്ന് സംവിധായകൻ ഷാഫി അറിയിച്ചിരുന്നു. ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന് പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന് പറഞ്ഞിരുന്നു. ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് സുരാജ് വെഞ്ഞാറമൂടും റെഡി ആയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ തീർച്ചയായും ഒരു പക്കാ എന്റർടൈനർ ഉടൻ തന്നെ പ്രതീക്ഷിക്കാം. ഷാഫിയുടേതായി തീയറ്ററുകളിൽ എത്തിയ ഒരു പഴയ ബോംബ് കഥ വിജയകരമായി പ്രദർശനം തുടരുകയാണ്.