വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ്ഗോപി. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലായിരുന്നു പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീധനം കൊടുക്കണം എന്നു വാശി പിടിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
വിവരമറിഞ്ഞ് വിസ്മയയുടെ സഹോദരന് വിജിത്തിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘ഈ വിവരം അറിഞ്ഞ് ഞാന്‍ വിജിത്തിനെ വിളിച്ചു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്മോര്‍ട്ടത്തിന് കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേര് എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്റെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ..’ സുരേഷ്ഗോപി പറഞ്ഞു.