താനായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തായിരുന്നുവെങ്കില്‍ കിറ്റക്സുമായുള്ള പ്രശ്നം ഒറ്റ ഫോണ്‍കോളില്‍ പരിഹരിക്കുമായിരുന്നെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. കിറ്റെക്സ് കമ്പനി കേരളം ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയതില്‍ ഒരു കുറ്റവും പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ശ്രീ പിണറായി വിജയന്റെ സ്ഥാനത്തായിരുന്നെങ്കില്‍ കിറ്റെക്സ് സാബു ആദ്യം സംസാരിച്ച് തുടങ്ങുമ്പോള്‍ സെക്രട്ടറിയോട് പറഞ്ഞ് ഫോണ്‍ എടുത്ത് വിളിപ്പിച്ചിട്ട് കിറ്റെക്സ് സാബുവേ എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരണം എന്ന് പറഞ്ഞേനെ എന്ന് സുരേഷ് ഗോപി പറഞ്ഞു.
ചാനല്‍ ഐയാം യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇങ്ങനെ പ്രതികരിച്ചത്. അതിജീവനത്തിനായി തെലങ്കാനയിലേക്ക് പോയതിനെ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ജഡ്ജ് ആവാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിക്ക്, സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥര്‍ എന്തൊക്കെ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തില്‍ പറഞ്ഞു മനസിലാക്കുമായിരുന്നു.
ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങുന്ന കാക്കിയിട്ടവനാണെങ്കിലും, ഉദ്യോഗസ്ഥനാണെങ്കിലും കുല്സിതം കളിക്കാനുള്ള തട്ടകമല്ല, നിര്‍വഹണം മാത്രമാണ് ചുമതലയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.