രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്ത ഏറെ ആകാഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത് എങ്കിലും പലകാരണങ്ങളാല്‍ ചിത്രം നീണ്ടു പോവുകയാണ്. ഇക്കാര്യത്തില്‍ പ്രതികരണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി. രഞ്ജി പണിക്കർക്ക് അഭിനയത്തോടൊപ്പം എഴുതാൻ കൂടി പറ്റുന്നില്ല എന്നും കഴിഞ്ഞ ആഗസ്റ്റില്‍ 40 ദിവസത്തെ ഡേറ്റ് കൊടുത്തതാണ് എന്നും പക്ഷേ അതിങ്ങനെ തള്ളി തളളി പോയെന്നും താരം പറയുന്നു. ജയരാജ് ഫിലിംസിന്റെ ജോസ് മോനായിരുന്നു നിര്‍മ്മാതാവ്.
എല്ലാം ഉറപ്പിച്ച് അവര്‍ ഡേറ്റും വാങ്ങി പോയതാണെന്നും പിന്നീടാണ് ഇന്റര്‍വെല്ലിന് ശേഷം രണ്ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് പറഞ്ഞത് എന്നും ഈ വര്‍ഷം അത് ചെയ്യുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും തനിക്ക് അറിയില്ല എന്നും സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപിയെ നായകനാക്കി നിഥിന് രഞ്ജി പണിക്കര്‍ കാവല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിന് മുമ്പ് പ്രഖ്യാപിച്ച ലേലം 2 ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എങ്കിലും തുടര്‍ന്ന് ആ വാര്‍ത്തകള്‍ തള്ളി നിഥിന് രംഗത്ത് വന്നിരുന്നു. 2020 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും 2022 ഓടെ ചിത്രം പുറത്തിറക്കുമെന്നും നിഥിന് അന്ന് പ്രഖ്യാപിച്ചിരുന്നു.