പാലായിലെ പ്രസിദ്ധമായ കുരിശുപള്ളിയിൽ പ്രാർത്ഥിച്ച് നടൻ സുരേഷ് ഗോപി. കുമളിയിൽ ‘കാവൽ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴി സുരേഷ് ഗോപി പാലായിൽ എത്തിയിരുന്നു. കുരിശു പള്ളിക്ക് മുൻപിൽ തിരി കത്തിക്കുന്ന സുരേഷ് ഗോപിയെ കണ്ടപ്പോൾ ആളുകൾക്ക് അത് കൗതുകമായി. കുരിശുപള്ളിയിൽ നിന്ന് നേരെ കീഴ്തടിയൂർ യൂദാ സ്ലീഹാ പള്ളിയിലും എത്തി പ്രാർഥിച്ചു. സുരേഷ് ഗോപിയുടെ ഇരുനൂറ്റിയൻപതാമത് ചിത്രം ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തത് ഈ പള്ളിമുറ്റത്തുവച്ചായിരുന്നു.
ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ‘‘ഒറ്റക്കൊമ്പ’’നിൽ പാലാക്കാരൻ നായകനായിട്ടാണ് സുരേഷ് ഗോപിയെത്തുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പേരുമാറ്റി ചിത്രവുമായി സുരേഷ് ഗോപി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.