കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച കേരളത്തിലെ തീയറ്ററുകൾ വീണ്ടും തുറന്നിരിക്കുകയാണ്. അന്യഭാഷാ ചിത്രങ്ങളാണ് ആദ്യം തീയറ്ററുകളിൽ എത്തുന്നത്. ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവർ ഒന്നിക്കുന്ന സ്റ്റാറാണ് ആദ്യ മലയാളം റിലീസ്. ഇപ്പോഴിതാ തിയേറ്ററുകൾ തുറക്കുന്നതിൽ സന്തോഷം അറിയിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. മലയാള സിനിമ ആഞ്ഞടിച്ച് ഒരു തിരിച്ചു വരവ് നടത്തട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വലിയ താര നിരയ്ക്ക് അപ്പുറം മലയാള സിനിമയിൽ സാധാരണ തൊഴിലാളികൾ ഉണ്ട്. അവരുടെ ജീവിതം മുന്നോട്ടു പോകണമെങ്കിൽ തിയേറ്ററുകൾ പഴയ അവസ്ഥയിലേക്ക് എത്തുക തന്നെ വേണം എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഞ്ഞടിച്ചൊരു തിരിച്ചുവരവുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. സിനിമയില്‍ ഒരു വമ്പന്‍നിര വിട്ടാല്‍ താഴെ നിരയാണ്. അത് ജീവിത പ്രശ്നം കൂടിയാണ്. പലര്‍ക്കും ജീവിതം തിരിച്ചുപിടിക്കലിന്റെ കാലം കൂടിയാണ് ഇന്ന്. ജെയിംസ് ബോണ്ടാണ് ആദ്യം റിലീസ്. വലിയ വ്യവസായം ആണിത്. കോടികളാണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്. അവര്‍ക്കും ജീവിതം തിരിച്ചുപിടിക്കലാണ്. ഏല്ലാം ആഘോഷമായി മാറട്ടെ. കാവല്‍ ഉള്‍പ്പെടെയുള്ള എല്ലാ സിനിമകള്‍ക്കും പ്രേക്ഷക വരവ് പ്രതീക്ഷിക്കുന്നു. പഴയ ഉത്സവ ലഹരി സിനിമ വ്യവസായത്തിന് തിരിച്ചുപിടിക്കാൻ കഴിയട്ടെ.
സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണ തിരക്കുകളിലാണ് സുരേഷ് ഗോപി. ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, കനിഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ഷൂട്ടും താരം നേരത്തെ പൂർത്തീകരിച്ചിരുന്നു. കാവൽ റിലീസിന് തയ്യാറെടുക്കുകയാണ്. രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന ചിത്രമാണ് മറ്റൊന്ന്. SG251 എന്ന ഒരു താത്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കൊച്ചിയിലുള്ള അറുപത്തഞ്ചുകാരനായ വാച്ച് മെക്കാനിക്കായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് ചിത്രം.