കരുത്തുറ്റ പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളിൽ നടത്തിയിട്ടുള്ള ഓരോ ഡയലോഗും സൂപ്പർഹിറ്റാണ്. രാഷ്ട്രീയ രംഗത്തേക്ക് കടന്നതിൽ പിന്നെ സിനിമാരംഗത്ത് നിന്നും വിട്ടുനിൽക്കുന്ന സുരേഷ് ഗോപി അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന ഒരു ഡയലോഗാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം പി കൂടിയായ സുരേഷ് ഗോപി. പൊലീസ് നടത്തിയ അതിക്രമ കേസുകളെല്ലാം ശരിയായി അന്വേഷിക്കണം. പൊലീസില്‍ കൊമ്പുള്ളവര്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണമെന്നും അദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും തന്നില്‍ നിന്നും ഉണ്ടാകുമെന്നും ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.