മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാൻ സ്വയമേവ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. നേരിയ പനി ഒഴികെ, ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. ഈ ഘട്ടത്തിൽ നിങ്ങളുടെ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതിലും കർശനം പാലിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവർ സുരക്ഷിതരായിരിക്കുവാനും അവരെ രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള മനസ്സും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. അദ്ദേഹം കുറിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തകനായും നടനായും കഴിവ് തെളിയിച്ച ആളാണ് സുരേഷ് ഗോപി. ചുറ്റുമുള്ളവര്‍ക്ക് വേണ്ടി ധാരാളം സഹായങ്ങള്‍ ചെയ്യാറുണ്ട് അദ്ദേഹം. പണമായും മറ്റു രീതികളിലും ഇതിനോടകം ഒരുപാട് പേര്‍ക്ക് അദ്ദേഹത്തിന്റെ കൈത്താങ് എത്തിയിട്ടുണ്ട്. എന്നാല്‍ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ തക്ക ധന സ്ഥിതി തനിക്കില്ലെന്ന് താരം പറഞ്ഞു.
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളികളാവുന്നുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ഗോകുല്‍ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം തൂടിയാണിത്. ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.