കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി താരങ്ങള്‍. സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്നാട് സര്‍ക്കാരിന് സംഭാവനയായി നല്‍കിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് നല്‍കിയത്.
Actor Sivakumar and his sons, #Suriya and Karthi, donate Rs 1 crore to Tamil Nadu Chief Minister’s Relief Fund. pic.twitter.com/2eZ7Q6NKsZ
— Silverscreen.in (@silverscreenin) May 13, 2021
അതേ സമയം നടന് അജിത്ത് 25 ലക്ഷം രൂപയാണ് കോവിഡ് നല്‍കിയത്. നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്കി. തമിഴ്നാട്ടില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ ദിവസം മാത്രം 30,000ല്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.