സൂര്യ നായകനാകുന്ന സൂരറായി പോട്രു ഇന്നലെ രാത്രി ആമസോൺ പ്രൈം വഴി റിലീസായി. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. നികേത് ബൊമ്മി ചായാഗ്രഹണം നിർവഹിക്കുന്നു. എം മോഹൻ ബാബു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാലി വെങ്കട്ട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയ്ക്ക് ദേശീയ അവാർഡ് കിട്ടുമെന്നാണ് തമിഴ് നിരൂപകൻ രമേശ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.
#SooraraiPottruOnPrime [4/5] : @Suriya_offl will win Best Actor National Award..
— Ramesh Bala (@rameshlaus) November 11, 2020
ചിത്രത്തെ കുറിച്ച് ഫിജിൻ മുഹമ്മദ് എന്ന സിനിമാസ്വാദകൻ മൂവി സ്ട്രീറ്റിൽ കുറിച്ച പോസ്റ്റ് :
നൂല് പൊട്ടിയ പട്ടം പോലെ പാറിക്കളിച്ച കരിയറിനെ പിടിച്ചു കെട്ടി തലവര തന്നെ മാറ്റി മറിക്കേണ്ടിയിരുന്ന പടം OTT റിലീസ് ആയി എന്നോർക്കുമ്പോൾ സൂര്യ ഫാൻ എന്ന നിലക്ക് അതിയായ സങ്കടം ഉണ്ട് .
സ്ക്രിപ്റ്റ് സെലക്ഷന് മാത്രമേ ഒന്ന് പാളിയിരുന്നുള്ളു ആ പഴയ സൂര്യ എന്ന നടൻ ഒരു കോട്ടവും തട്ടിയിട്ടില്ല . എനിക്ക് ഇത്രയും സാറ്റിസ്ഫാക്ഷൻ കിട്ടിയ ഒരു അനുഭവം വേറെ ഇല്ല .. ഒന്നാം പകുതിയിൽ സൂര്യയും ഉർവശിയും മത്സരിച്ചഭിനയിച്ച ഒരു സീൻ ഉണ്ട് .. എന്റ മോനെ .. ഒരു രക്ഷയുമില്ല . ഒരുപാട് ഒരുപാട് കിടിലൻ മൊമെന്റ്സ് ഉള്ള ഇൻസ്പിറേഷനാൽ മൂവി .
ഉർവശി , അപർണ എല്ലാം കിടു ആയിരുന്നു .
GV പ്രകാശിന്റെ മ്യൂസിക് ആണ് ചിത്രത്തിന്റെ ആത്മാവ് .
സുധ ഒരു പ്രോമിസിംഗ് ഡയറക്ടർ ആണെന്ന് തന്നെ ഉറപ്പിക്കാം .
മാരൻ സൂര്യയുടെ കരിയർ best പെർഫോമൻസ് ആണ് .. Career Best ..!!
നാളെ ഒന്ന് കൂടെ കാണുന്നുണ്ട്
4.5/5
Fijin Mohammed