നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് മൂത്തോൻ. തലമുടി പറ്റെ വെട്ടി കലിപ്പ് ലുക്കിലെത്തുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തന്റെ മൂത്ത ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് സ്വദേശിയായ ഒരു പതിനൊന്നുക്കാരൻ പയ്യന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. നിവിൻ പോളി, ശശാങ്ക് അറോറ, ശോഭിത ദുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലിസ്സ രാജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗീതു മോഹൻദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്.
Thank you Nivin..! Looking forward for your next Moothon..! https://t.co/Y0YHq8qagM
— Suriya Sivakumar (@Suriya_offl) July 24, 2019
പ്രേക്ഷകരെ പോലെ തന്നെ ഈ ചിത്രത്തിനായി താനും കാത്തിരിക്കുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം സൂര്യ. തനിക്ക് ജന്മദിനാശംസ നേർന്ന നിവിൻ പോളിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റിലാണ് ഇക്കാര്യം സൂര്യ വെളിപ്പെടുത്തിയത്. സൂര്യയും ലാലേട്ടനും ഒന്നിക്കുന്ന കാപ്പാൻ അടുത്ത മാസം തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.