കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്.ഇപ്പോഴിതാ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും പത്ത് ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും സംഭവനയുമായി കാർത്തിയും സൂര്യയും എത്തിയിരുന്നു.കേരളത്തിന് മാത്രമല്ല കര്‍ണാടകയിലെ പ്രളയ ബാധിതർക്കും ഇരുവരും സഹായധനം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു.