പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞു തമിഴകത്തെ പ്രിയതാരം സൂര്യ. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി അഭിനയകുലപതി ആയി തമിഴകം അടക്കിവാഴുന്ന താരം സാമൂഹിക പ്രവര്‍ത്തനങ്ങളിലും വളരെ സജീവമാണ്. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം പങ്കുവെക്കുന്ന സൂര്യയുടെ അച്ഛന് ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് താരം പൊട്ടിക്കരഞ്ഞത്.
സൂര്യ കരയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തമിഴ് നാട് വിദ്യാഭ്യാസ മന്ത്രി അടക്കം പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍
വെച്ചാണ് സൂര്യ സങ്കടം അടക്കാനാവാതെ കരഞ്ഞത്. ഗായത്രി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയാണ് സൂര്യയെ ഇമോഷണല്‍ ആക്കിയത്.
തമിഴ്നാട് സ്വദേശിനായിയ ഗായത്രിയെ അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചതെന്നും അച്ഛന്റെ മരണത്തോടെ പഠിക്കാന്‍ മുന്നോട്ടു പോകാതെ ആവുകയും അതിനു ശേഷം താന്‍ അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിക്കകുയും ഇപ്പോള്‍ അധ്യാപിക ആകുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഗായത്രിയുടെ വാക്കുകള്‍ കേട്ടപ്പോഴാണ് സൂര്യ വിതുമ്പിയത്. ഗായത്രിയെ ചേര്‍ത്തു നിര്‍ത്തുകയും അവള് ആ നാടിന് വലിയ പ്രചോദനമാണെന്നും, കൂടാകെ അഭിനന്ദിക്കുകയും ചെയ്താണ് സൂര്യ വേദി വിട്ടത്. ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.