ഏറെ വാർത്താപ്രാധാന്യം നേടിയ ചിത്രം പൊന്മകള് വന്താല്‍ ഇന്നലെ രാത്രി 12 മണിക്ക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രം വീട്ടിൽ ഇരുന്ന് കണ്ടാസ്വദിക്കുന്നതിന്റെ ചിത്രം സൂര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടതായ വാര്‍ത്ത തമിഴ് സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 2ഡി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ജ്യോതിക ചിത്രം ‘പൊന്മകള് വന്താല്‍’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതിനാൽ നടന് സൂര്യയുടെ ചിത്രങ്ങള്‍ ഇനി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന് പറഞ്ഞിരുന്നു. സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രം സൂരറൈ പൊട്രുവിന്റെ റിലീസിന് ഭീഷണിയായിരിക്കുകയാണ് ഈ തീരുമാനം.
പൊന്മകൾ വന്താലിന് സമാനമായി , അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ ഉള്‍പ്പെടെ ചില ഹിന്ദി സിനിമകളും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുന്നതായും വാര്‍ത്തകളും പൊന്മകള് വന്താലിനെപ്പോലെ മറ്റൊരു തമിഴ് ചിത്രവും ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നും ഉള്ള വാർത്തകൾ വന്നിരുന്നു. മലയാളത്തിൽ നിന്ന് ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഇത്തരത്തിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
And she's here! Venba’s journey is now yours to experience. #FirstDayFirstStream#PonmagalVandhalOnPrime https://t.co/JlhGqHt8Mw#Jyotika @fredrickjj @rparthiepan @ppothen @actorthiagaraja @rajsekarpandian @govind_vasantha @2D_ENTPVTLTD @SonyMusicSouth @PrimeVideoIN pic.twitter.com/71Up5ZeTT4
— Suriya Sivakumar (@Suriya_offl) May 28, 2020