ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും സീരിയലുകളിലും വളരെ സജീവമായി നിന്നിരുന്ന താരമാണ് കാവേരി. താരത്തിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭര്‍ത്താവ് സംവിധായകന് സൂര്യ കിരണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. കാവേരി സ്വന്തം ഇഷ്ടപ്രകാരം ആണ് പോയതെന്ന് താന്‍ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ പറയുന്നു.
ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നെങ്കിലും അടിസ്ഥാന കാരണം ഇത് വരെ വെളിപ്പെടുത്തിയിരുന്നില്ല, ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെയാണ് സൂര്യ കിരണ്‍ കാവേരിയോടുള്ള സ്നേഹം വ്യക്തമാക്കിയത്. കാവേരി തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയും സൂര്യ കിരണും വിവാഹിതരാവുന്നത്. 2010ലാണ് വിവാഹം കഴിഞ്ഞത്.
കാവേരി തന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ് എന്നും പക്ഷേ ഇപ്പോഴും അവളെ സ്നേഹിക്കുന്നുണ്ടെന്നും. വിവാഹ മോചനം തന്റെ തീരുമാനമായിരുന്നില്ല. ഇനിയും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നാണ് കാവേരി കാരണമായി പറഞ്ഞത്. മാത്രമല്ല അവളുടെ സ്ഥാനത്ത് മറ്റാരെയും കാണാന്‍ എനിക്കാവില്ലെന്നും അവളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും അഭിമുഖത്തില്‍ സൂര്യ കിരണ്‍ പറയുന്നു.