സംവിധായിക സുധ കൊങ്കാര പ്രസാദിന്റെ മകൾ ഉത്രയുടെ വിവാഹ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ സൂര്യ പുത്തൻ ഗെറ്റപ്പിലാണ് എത്തിയത്. താരത്തിനെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുടി അൽപ്പം നീട്ടി ഹെയർ ബോ വെച്ച് ഒതുക്കിയിരിക്കുന്നു. കൂടെ സാൾട് ആൻഡ് പെപ്പർ താടിയും വച്ചിട്ടുണ്ട്. ചെന്നൈയിൽ വച്ചാണ് സുധയുടെ മകളും വിഘ്നേശും തമ്മിൽ വിവാഹിതരായത്. റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം സൂരറൈ പൊട്രിന്റെ സംവിധായികയാണ് സുധ കൊങ്കാര. സുധാ തനിക്ക് സഹോദരിയെ പോലെയാണെന്ന് സൂര്യ പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
മണി രത്നം, സുഹാസിനി, ഗൗതം വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് സൂര്യ ഇത്തരത്തിലൊരു ഗെറ്റപ്പിലേക്ക് എത്തിയത് എന്ന് ആരാധകർ കരുതുന്നു. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിനെ പേര് ഇതുവരെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
Fantastic look.. 🔥 @Suriya_offl pic.twitter.com/dHqREToNkB
— Ramesh Bala (@rameshlaus) November 2, 2020