സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയില്‍ ഇന്നലെ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവേ ലൂസിഫറിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും സൂര്യ വാചാലനായി.
ലൂസിഫർ ഒരു ഗംഭീര സിനിമയാണെന്നും പൃഥ്വിരാജ് സാർ അതിഗംഭീരമായി ചിത്രം ഒരുക്കിയിട്ടുണ്ട് എന്നും സൂര്യ പറഞ്ഞു.അതോടൊപ്പം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് എല്ലാവിധ ആശംസകൾ നൽകാനും സൂര്യ മറന്നില്ല.സൂര്യയും ലാലേട്ടനും ഒന്നിക്കുന്ന കാപ്പാൻ നാളെയാണ് തിയറ്ററുകളിൽ എത്തുന്നത്.