മമ്മൂട്ടി നായകനാകുന്ന ഷൈലോക്കും മോഹൻലാൽ എത്തുന്ന ബിഗ്ബ്രദറും ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ്. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കേ ചിത്രങ്ങളുടെ സാറ്റ്ലൈറ്റ് അവകാശം വമ്പന്‍ തുകയ്ക്ക് സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിലൂടെ അർബാസ് ഖാൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ എത്തുകയാണ്.എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സച്ചിദാനന്ദൻ എന്ന കഥാപാത്രമായ മോഹൻലാലിന്റെ നായികയായി എത്തുന്നത് പുതുമുഖം മിർണാ മേനോൻ ആണ്.റെജിന കസാന്‍ഡ്രയും ചിത്രത്തിലെ നായികമാരിൽ ഒരാളാണ്.
മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക് . തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത് .