ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ.കുടുംബപ്രേക്ഷകരുടെ മികച്ച പിന്തുണയോടെ ചിത്രം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്.ഇതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്.വലിയ തുകയ്ക്ക് തന്നെയാണ് സൂര്യ ടിവി ടെലിവിഷൻ സംപ്രേഷണം സ്വന്തമാക്കിയത് എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.
പ്രിയാ ആനന്ദ്, മംമ്ത മോഹന്‍ദാസ്, പ്രയാഗ മാര്ട്ടിന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കൂടാതെ സിദ്ദിഖ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചത്.അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു