ആര്യക്ക് പരിണയം എന്ന പേരിൽ മൊഴിമാറ്റി മലയാളത്തിലുമെത്തിയ തമിഴ് റിയാലിറ്റി ഷോ എങ്ക വീട്ടിൽ മാപ്പിളൈ എങ്ങും എത്താതെ അവസാനിച്ചിരിക്കുകയാണ്. ആരെയും കെട്ടാതെ ആര്യ പരിപാടി അവസാനിപ്പിച്ചപ്പോൾ പ്രേക്ഷകരും മത്സരാർഥികളും ഒരേപോലെ വിഡ്ഢികളായിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്ത ശ്രീലങ്കൻ വംശജയായ കനേഡിയൻ യുവതി സൂസന്നക്ക് ലഭിച്ചത് വമ്പൻ പിന്തുണയായിരുന്നു. വിവാഹബന്ധം വേർപിരിഞ്ഞതും ഒരു കുട്ടിയുടെ അമ്മയുമായ സൂസന്ന ആയിരിക്കും വിജയിയെന്ന് പലരും കരുതിയിരുന്നു. ഇപ്പോൾ സൂസന്ന തന്നെ ഈ പരിപാടിയിൽ പങ്കെടുത്തതിനാൽ തന്റെ മൂന്ന് മാസം വേസ്റ്റായി പോയിയെന്ന പരിഭവത്തിലാണ്.
“ഈ ഒരു യാത്രയിൽ എന്റെ കൂടെ നിന്ന് എന്നെ പിന്തുണച്ച ഏവർക്കും നന്ദി. പ്രതീക്ഷകൾ ഒന്നും തന്നെയില്ലാതെയാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയത്. പക്ഷേ തിരികെ പോകുമ്പോൾ നിങ്ങൾ എല്ലാവരും പകർന്ന തന്ന സ്നേഹവും കരുതലും കൂട്ടായിട്ടുണ്ട്. ഈ പരിപാടിക്ക് ഇങ്ങനെയൊരു അവസാനമുണ്ടായതിൽ തീർത്തും നിരാശയുണ്ട്. ഞങ്ങൾ എല്ലാവരുടെയും മൂന്ന് മാസങ്ങളാണ് ഇതിനായി മാറ്റിവെച്ചത്. പക്ഷേ അതൊക്കെ വേസ്റ്റായി പോയതായി തോന്നുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒന്നേ ചെയ്യാനുള്ളൂ. എല്ലാം മനസ്സിലാക്കി മുന്നോട്ട് പോവുക. ഇന്ത്യയിൽ എനിക്ക് ലഭിച്ച ആതിഥേയത്വത്തിന് നന്ദി. കാനഡയെ ഒരുപാട് മിസ് ചെയ്തിരുന്നു. തിരികെയെത്തിയതിൽ ഞാൻ സന്തോഷവതിയാണ്.”
Such a beautiful msg!! More power to U gal,, always love! Shame on U ppl wasting everyone’s time #EngaVeetuMapillai @arya_offl ??? u don deserve anything pic.twitter.com/EePibUKHc5
— shabnaa sulthana (@shabs2514) April 19, 2018