സുശാന്ത് സിംഗിന്റെ വിയോഗം ഏവർക്കും ഞെട്ടലായിരുന്നു. താരത്തിനെ സ്വന്തം ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദ രോഗത്തിന് അടിമയായിരുന്ന താരം ഏറെ നാളുകളായി ചികിത്സയിലായിരുന്നു എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ബോളിവുഡിലെ ചില പ്രമുഖർ സുശാന്തിനെ ഒതുക്കിയതാണെന്നും ലഭിക്കേണ്ട സിനിമകൾ താരപുത്രന്മാരുടെ മകൾക്ക് വേണ്ടി മാറ്റി കൊടുത്തിരുന്നുവെന്നും ഒക്കെ വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. താരത്തിന്റെ പഴയ ഇൻറർവ്യൂകളും സിനിമ സീനുകളും പ്രസംഗങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്.
മലയാളത്തിന്റെ പ്രിയ മുത്തശ്ശിയും നടിയുമായ സുബ്ബലക്ഷ്മി അമ്മക്കൊപ്പം നൃത്തം ചെയ്യുന്ന സുശാന്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സുബ്ബലക്ഷ്മിയമ്മയുടെ കൊച്ചുമകളും നടി താരകല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷാണ് വീഡിയോ പുറത്തുവിട്ടത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ‘ഫുൾ പോസ്റ്റിവിറ്റി ഉള്ള രണ്ടുപേർ..’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നിറകണ്ണുകളോടെ അല്ലാതെ ഈ വീഡിയോ കാണുവാൻ ആർക്കും സാധിക്കുകയില്ല.