എം എസ് ധോണി, ചിച്ചോരെ, പി കെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ആത്മഹത്യ നൽകിയ ഞെട്ടലിൽ നിന്നും സിനിമ ലോകവും പ്രേക്ഷകരും ഇനിയും മുക്തി നേടിയിട്ടില്ല. നിരവധി വിവാദങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും ആ മരണം വഴി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടയിൽ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ദിൽ ബെച്ചാര തീയറ്ററുകളിൽ എത്തുകയില്ലെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. 2020 ജൂലൈ 20ന് ഡിസ്നി ഹോട്സ്റ്റാറിലൂടെ ചിത്രം ഓൺലൈനായി റിലീസ് ചെയ്യും. 2012ൽ പുറത്തിറങ്ങിയ ജോൺ ഗ്രീനിന്റെ ദി ഫോൾട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിനെ ആധാരമാക്കി മുകേഷ് ഛബ്ര സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സുശാന്തിനെ കൂടാതെ സഞ്ജന സംഗി, സൈഫ് അലി ഖാൻ, മിലിന്ദ് ഗുണാജി, ജാവേദ് ജെഫ്രി എന്നിവരും അഭിനയിക്കുന്നുണ്ട്. ഏ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിൻെറ തിരക്കഥ ശശാങ്ക് ഖൈത്താനും സുപ്രോതിം സെൻഗുപ്തയും ചേർന്നാണ്.