സര്‍വ്വ സൗഭാഗ്യങ്ങളും ഒരുനിമിഷം കൊണ്ട് അവസാനിപ്പിച്ച് സുശാന്ത് സിങ് രാജ്പുത് നമ്മെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. മുപ്പത്തിനാലാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ ഏകദേശം 59 കോടിയായിരുന്നു താരത്തിന്റെ ആസ്തി. ആഡംബര ജീവിതത്തെ പ്രണയിച്ച താരം സര്വ്വസൗഭാഗ്യങ്ങളുടെ കൈയ്യെത്തും ദൂരത്ത് വരെ എത്തിച്ചിരുന്നു.
2018 ല്‍ സുശാന്ത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് വാര്‍ത്തകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന ഒരേഒരു ഇന്ത്യന്‍ നടനും അദ്ദേഹം മാത്രമായിരുന്നു. ചന്ദ്രനിലെ ‘സീ ഓഫ് മസ്കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാര്‍ ലാന്‍ഡ്സ് ഓഫ് റജിസ്ട്രിയില്‍ നിന്നാണ് അദ്ദേഹം ആ സ്വപ്നം നിറവേറ്റിയത്. ആകാശങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ കാണുന്നതിനായി താമസിക്കുന്ന ഫ്ലാറ്റില്‍ വില കൂടിയ ആഢംബര ടെലിസ്കോപ്പും ഉണ്ടായിരുന്നു. ചന്ദ്രനിലെ സ്ഥലത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇത്വരെ അവസാനിച്ചിട്ടില്ല.
സിനിമ ജീവിതത്തില്‍ വഴിത്തിരിവ് ആയത് ക്രിക്കറ്റര്‍ ധോണിയുടെ ബയോപിക്ക് ആയ എം.എസ് ധോണി: അണ്‍ടോള്‍ഡ് സ്റ്റോറി ആയിരുന്നു. നിലവില്‍ അദ്ദേഹം 12 ചിത്രങ്ങളില്‍ ആണ് അഭിനയിച്ചത്. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും താരം കേമനായിരുന്നു. 2003 ല്‍ ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയിരുന്നു. ബാന്ദ്രയിലെ ഫ്ലാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലില്‍ 20 കോടി രൂപയ്ക്ക് ഒരു ബംഗ്ളാവും സ്വന്തമായുണ്ട്. അഭിനയത്തിന് 5 മുതല്‍ 7 കോടി രൂപ അദ്ദേഹം വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മുംബൈയിലെ ആഡംബര പ്രദേശമായ പാലി ഹില്ലിലാണ് അധികവും താമസിച്ചത്. ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു ഈ ഫ്ലാറ്റിന്റെ വാടക തന്നെ. ഡിസംബര്‍ 2022 വരെതാമസിക്കാന് കരാര്‍ ഒപ്പു വയ്ക്കുകയും 12.90 ലക്ഷം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. നാല് വീട്ടുജോലിക്കാരാണ് ഈ ഫ്ലാറ്റില്‍ സഹായത്തിന് ഉണ്ടായിരുന്നത്.