ഇന്ത്യയിൽ നിന്നുള്ള ആദ്യ ലോകസുന്ദരിയും അഭിനേത്രിയുമായ സുഷ്മിത സെൻ തന്റെ നാല്പത്തിമൂന്നാം വയസ്സിലും തന്റെ സൗന്ദര്യം പഴയത് പോലെ തന്നെ നിലനിർത്തുന്നുണ്ട്. അതിന് പിന്നിലെ രഹസ്യങ്ങൾ അറിയാനുള്ള ആഗ്രഹത്തിലുമാണ് ആരാധകർ. അതിനിടയിലാണ് സുഷ്മിത സെന്നിന്റെ ഒരു വർക്ക്ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായത്തെ വെല്ലുന്ന മെയ് വഴക്കത്തോടെ റിങ്ങിൽ തൂങ്ങി തല കീഴായി ശരീരം ഉയർത്തിയുള്ള വർക്ക്ഔട്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ചിറകുകൾ ഉണ്ടായാൽ പോരാ അതിന് പറക്കാനുള്ള പരിശീലനം കൂടി കൊടുക്കണം എന്ന ക്യാപ്ഷനോട് കൂടിയാണ് സുഷ്മിത സെൻ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
It’s not enough to have wings, you gotta train them to fly👊 #TuesdayMotivation #MyDiscipline #GymnasticRings #Fly 😊❤️I love you guys!!! pic.twitter.com/Uc7GrSblp0
— sushmita sen (@thesushmitasen) July 22, 2019