ലോക് ഡൗണ്‍ കാലത്ത് മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ വീക്ഷിച്ചു കൊണ്ടിരുന്നത് സീരിയല്‍ താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ്. സീരിയല്‍ നടി മാരുടെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു.
പ്രണയിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് ഏവര്‍ക്കും അറിയാം. വ്യത്യസ്തമായ പ്രമയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷക ശ്രദ്ദ നേടിയ പരമ്പരയാണ് സീ കേരളത്തിന്റെ നീയും ഞാനും. സീരിയലിലെ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്ന
നടി സുസ്മിതയുടെ വിശേഷങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. 45കാരനായ രവിവര്മന് എന്ന നായക കഥാപാത്രവും 20കാരിയായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയമാണ് പരമ്പരയുടെ പ്രമേയം. പുതുമയുളള പ്രമേയമായതിനാല്‍ തന്നെ ആരാധകര്‍ വളരെ താത്പര്യത്തോടു കൂടിയാണ് പരമ്പര ഏറ്റെടുത്തിരിക്കുന്നത്.
ഭൂമി ചിത്രയുടെ ഓഡിഷനിലൂടെയാണ് താരത്തിന് സീരിയലിലേക്കുള്ള അവസരം ലഭിക്കുന്നത്. ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുസ്മിത മലര് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ സീരിയല്‍ ലോകത്ത് എത്തുന്നത്. മിനിസ്ക്രീനിലെ തന്റെ ആദ്യ പ്രോജക്ടായതു കൊണ്ട് തന്നെ വളരെ എക്സൈറ്റഡ് ആണെന്നും താരം അഭിമുഖത്തിലൂടെ പറയുന്നത്. ഒരു നടി ആകണമെന്ന് തന്നെയായിരുന്നു തനിക്ക് ചെറുപ്പം മുതലെയുള്ള ആഗ്രഹം. തന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നല്കി കുടുംബവും ഒപ്പമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്.