ബോളിവുഡിന്റെ പ്രിയപ്പെട്ട താരമായിരുന്നു സുസ്മിത സെന്‍. ഇപ്പോഴിതാ കാമുകനെ ക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ ഫിലിം കംമ്പാനിയന് നല്കിയ അഭിമുഖത്തിലൂടെ താരം ആരാധകരുമായി പങ്കു വയ്ക്കുന്നു. സുസ്മിതയ്ക്ക് 44 വയസ്സും കാമുകന് രോഹ്മാന് 29 വയസ്സുമാണുള്ളത്. പ്രായ വ്യത്യാസമുള്ളപ്രണയിതാക്കള് ധാരാളമുണ്ട്. പക്ഷെ പ്രായം വെളിപ്പെടുത്താതെ പ്രണയത്തിലാകുന്നത് ചുരുക്കമാണ്. പ്രണയിക്കുമ്പോള്‍ എന്തോ കാരണം കൊണ്ട് ആദ്യമൊന്നും റോഹ്മാന് പ്രായം വെളിപ്പെടുത്താന്‍ തയാറായില്ല എന്നാണ് സുസ്മിത ഇപ്പോള്‍ പറയുന്നത്.
തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി തന്നിരുന്നില്ല. 15 വയസ്സിന്റെ വ്യത്യാസമാണ് ഇരുവര്‍ക്കും ഉള്ളത്. കാഴ്ചയില്‍ വളരെ ചെറുപ്പമായതിനാല്‍ പ്രാം ഊഹിക്കാനാണ് അപ്പോള്‍ പറഞ്ഞത്. പിന്നീടാണ് രോഹ്മാന് ഇത്ര ചെറുപ്പമാണെന്നു താന്‍ അറിഞ്ഞത് എന്ന് സുസ്മിത പറയുന്നു. ഇരുവരും പ്രണയത്തിലാകാന്‍ കാരണം ഒരു മെസേജാണ്. ഇന്‍സ്റ്റഗ്രാമില്‍ രോഹ്മാന് തനിക്ക് അയയ്ച്ച സന്ദേശം അവിചാരിതമായി കാണുകയും തുടര്‍ന്ന് പരിചയപ്പെടുകയും അടുക്കുകയുമായിരുന്നു.
ആദ്യം സൗഹൃദമായിരുന്നു പിന്നീട് ആ ബന്ധം പ്രണയമായി മാറുകയുമായിരുന്നു. ഒരിക്കലും തങ്ങളായി തെരഞ്ഞെടുത്ത ബന്ധമല്ല, ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുത്തതാണ് എന്നും സുസ്മിത അഭിമുഖത്തില്‍ മനസ് തുറന്ന് പറഞ്ഞു. ഒന്നര വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.