ഓൺലൈൻ വെബ് സീരീസുകൾ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുകയാണ്. സ്വര ഭാസ്കർ നായികയാകുന്ന റാസ്ഭരിയെന്ന വെബ് സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ ഇപ്പോൾ. തൻവീർ ബുക്ക്വാല, ശന്തനു ശ്രീവാസ്തവ എന്നിവർ ചേർന്ന് ഒരുക്കുന്ന റാസ്ഭരിയിൽ ടീച്ചറിനോട് പ്രണയം തോന്നുന്ന ഒരു വിദ്യാർത്ഥിയുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലൈംഗികാസക്തിയുള്ള ദ്വന്ദവ്യക്തിത്വവുമായി ജീവിക്കുന്ന ഒരു ടീച്ചറാണ് കേന്ദ്രകഥാപാത്രം. സീരീസ് ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. റാസ്ഭരി ട്രെയ്ലറിന് വൻ വിമർശനമാണ് ലഭിക്കുന്നത്. ALT ബാലാജി, ULLU തുടങ്ങിയ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യേണ്ട വെബ് സീരീസ് ആണിതെന്നാണ് എല്ലാവരും പറയുന്നത്.
സ്വര ഭാസ്കറിനൊപ്പം ആയുഷ്മാൻ സക്സേന, രശ്മി അഗഡ്കർ, ചിത്തരഞ്ജൻ ത്രിപാഠി, നീലു കോഹ്ലി, പ്രദുമാൻ സിങ് മൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ശന്തനു ശ്രീവാസ്തവ രചിച്ചിരിക്കുന്ന ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത് രചയിതാവും തൻവീർ ബൂക്വാലയും ചേർന്നാണ്. അപ്പ്ളോസ് എന്റർടൈന്മെന്റ്ന്റെ ബാനറിലാണ് ഇവർ ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.