ബോളിവുഡ് നടി സ്വര ഭാസ്കർ വിവാദങ്ങളുടെ പ്രിയതോഴിയാണ്. ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത് കരീന കപൂറും സോനം കപൂറുമെല്ലാം ഒരുമിച്ച വീരേ ദി വെഡ്ഡിങ്ങിലെ സ്വര ഭാസ്ക്കറുടെ മാസ്റ്റർബേഷൻ സീനാണ്. ആരോ ഒരാൾ ചെയ്ത ട്വീറ്റ് അങ്ങനെ തന്നെ കോപ്പി പേസ്റ്റ് അടിക്കുകയാണ് ധാരാളം പേർ. ട്വീറ്റിൽ പറയുന്നത് ഇപ്രകാരമാണ്. “മുത്തശ്ശിയോടൊപ്പം വീരേ ദി വെഡിങ്ങ് കണ്ടു. അതിലെ മാസ്റ്റർബേഷൻ സീൻ ശരിക്കും വിഷമിപ്പിച്ചു. സിനിമ കണ്ടിറങ്ങിയ മുത്തശ്ശി പറഞ്ഞത് ഇങ്ങനെയാണ് – ഞാൻ ഒരു ഇന്ത്യക്കാരിയാണ്, വീരേ ദി വെഡിങ്ങ് എന്ന ചിത്രത്തെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു.”
For some weird reasons, people who cant spell “Masturbation” are going to watch #VeereDiWedding with their Grandmothers and want answers from @ReallySwara pic.twitter.com/CAB1ab5b4O
— Joy (@Joydas) June 2, 2018
ഇതിനുള്ള മറുപടിയും നടി പറഞ്ഞിട്ടുണ്ട്. “ചില IT സെല്ലുകളാണ് ടിക്കറ്റുകൾ സ്പോൺസർ ചെയ്തത് എന്ന് തോന്നുന്നു. കുറഞ്ഞ പക്ഷം ഈ ട്വീറ്റുകൾ എങ്കിലും..!” കാളിന്ദി, ആവണി, സാക്ഷി, മീര എന്നിങ്ങനെയുള്ള നാല് സുഹൃത്തുക്കളുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. കരീന കപൂർ, സോനം കപൂർ, സ്വര ഭാസ്കർ, ശിഖ തൽസനിയ എന്നിവരാണ് നായികമാർ. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിങ്ങ് കിട്ടിയിരിക്കുന്ന ചിത്രമാണ് വീരേ ദി വെഡ്ഡിങ്ങ്.
??????? Looks like a certain IT cell sponsored the tickets- or definitely the tweets !!!! ??♀️??♀️??♀️???? https://t.co/KIUqMoOLRG
— Swara Bhasker (@ReallySwara) June 2, 2018