സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. മെഗാസ്റ്റാർ മമ്മൂട്ടി തന്നെ തേപ്പുകാരി എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന സത്യം താരം തുറന്നു പറഞ്ഞിരുന്നു.
സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. എന്നാൽ തമിഴിലെ തന്റെ സിനിമ കരിയർ അത്ര മികച്ചതല്ലായിരുന്നുവെന്നും തമിഴിൽ ഒരു അഭിമുഖത്തിനു പോയപ്പോൾ അവതാരിക തന്നെ അപമാനിച്ച കാര്യവും ഇപ്പോൾ തുറന്നുപറയുകയാണ് താരം. അന്ന് തന്നെ അഭിമുഖം നടത്തിയ വ്യക്തി തമിഴിലെ ഒരു നായികയായിരുന്നു എന്നും തന്റെ മുഖം അഭിനയത്തിന് ചേർന്നതല്ല എന്നും മുഖത്ത് മുഴുവൻ മുഖക്കുരു ആണെന്നും ആളുകളെ പിടിച്ചിരുത്തുവാൻ തനിക്ക് സാധിക്കില്ല എന്നും അവതാരിക പറഞ്ഞതായി സ്വാസിക പറയുന്നു. ഒരുപാട് നാൾ താൻ ഇത് സത്യമാണെന്ന് വിചാരിച്ചു എന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു തമിഴ് ചാനലിൽ ഒരു അഭിമുഖം നൽകി. ഷോയുടെ അവതാരിക വളരെ പ്രശസ്തയായ ഒരു കലാകാരിയായിരുന്നു . സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു . എന്നാൽ ഷോ ടെലിവിഷനിൽ വന്നപ്പോൾ, സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ അവർ ഉൾപ്പെടുത്തി. അവർ ഞാനായിരുന്നു എന്നതായിരുന്നു സിനിമയുടെ ഏക പോരായ്മ. അവർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കൾ ആണ്, ക്ലിയർ സ്കിൻ അല്ല എന്റേത്, പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്, അവർ ഒരു പ്രമുഖ ആയത് കൊണ്ട് ഇതൊക്കെ സത്യം ആയിരിക്കുമോ എന്ന് എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു, മുഖ കുരു ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല, എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
ഞാൻ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല. ഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാൻ സമരസപ്പെട്ടു. എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി. ആ സമയത്താണ് ‘പ്രേമം’ എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് സായ് പല്ലവി. അതുപോലെ ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നൽകി. അതായത്, നമ്മൾ സുന്ദരന്മാരോ സുന്ദരികളോ ആയിരിക്കണമെന്നില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ്. അല്ലാതെ നമ്മുടെ സൗന്ദര്യമല്ല പ്രധാനം.