വിവാഹത്തെക്കുറിച്ച് സൂചന നല്കി നടി സ്വാസിക. അടുത്തു തന്നെ താന്‍ വിവാഹിതയാകുമെന്നും ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും വിവാഹമെന്നും എന്നും നടി പറഞ്ഞു. 9 വര്‍ഷത്തോളമായി
പ്രണയത്തിലാണെന്നും സ്വാസിക വെളിപ്പെടുത്തി.എന്നാല്‍ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ നടി പറഞ്ഞില്ല.നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് സ്വാസിക മനസ്സ് തുറന്നത്.
അനുവിന്റെ വീട്ടിലേക്ക് അതിഥിയായി എത്തുകയായിരുന്നു സ്വാസിക. താരത്തോടൊപ്പം അമ്മയുമുണ്ടായിരുന്നു. ഇടിയപ്പവും മീന്‍കറിയും നല്‍കിയായിരുന്നു സ്വാസികയേയും അമ്മയേയും അനു ജോസഫ് സ്വീകരിച്ചത്. ഇതിനിടെയാണ് സ്വാസിക തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നത്. ഉടനെ തന്നെ വിവാഹം ഉണ്ടാകുമോ എന്ന് അനു ചോദിക്കുകയായിരുന്നു.
വിവാഹം ഉടനെ തന്നെയുണ്ടാകും. ചിലപ്പോള്‍ ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകുമെന്നാണ് സ്വാസിക പറയുന്നത്. അങ്ങനെയാണ് എന്റെയൊരു നിഗമനം. കൊറോണയായത് കൊണ്ട് ഡിസംബറില്‍ തന്നെ വേണോ എന്നൊക്കെയാണ് ആലോചിക്കുന്നതെന്നും നിങ്ങളെയൊക്കെ വിളിക്കാനുള്ളതല്ലേ എന്നും സ്വാസിക അനുവിനോട് പറയുന്നുണ്ട്. പിന്നാലെ പ്രണയ വിവാഹമാണോ എന്ന് അനു ചോദിക്കുന്നുണ്ട്. പ്രണയ വിവാഹമാണെന്നായിരുന്നു സ്വാസികയുടെ മറുപടി. എത്ര നാളത്തെ പ്രണയമാണെന്ന് അനു ചോദിക്കുന്നു. കുറേ നാളത്തെ പ്രണയമാണ്. ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണെന്നും സ്വാസിക പറയുന്നു.
കല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും നടക്കുന്നില്ല. ഒന്ന് രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് തീരണം. പിന്നെ ലോക്ക്ഡൗണിന്റെ കാര്യത്തിലൊരു തീരുമാനം ആകണം അച്ഛന് വിദേശത്താണ്. അദ്ദേഹം വരണം. നിശ്ചയവും ഇപ്പോള്‍ നടത്തുന്നില്ല. എല്ലാം അച്ഛന് വന്നതിന് ശേഷം മാത്രമേ ഉണ്ടാകൂ എന്നും സ്വാസിക പറയുന്നു.