സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്നലെ ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരുന്നു. അവാർഡ് ചടങ്ങിൽ ഫഹദ് ഫാസിലിനെയും സ്വാസികയെയും ആണ് മികച്ച സ്വഭാവ നടി നടന്മാരായി തെരഞ്ഞെടുത്തത്. റഹുമാൻ ബ്രതെഴ്സ്, ഷിനോസ് റഹ്മാനും, സജാസ് റഹ്മാനും സംവിധാനം ചെയ്ത വാസന്തി എന്ന ചിത്രമാണ് മികച്ച സിനിമയായി മാറിയത്. നടൻ സിജു വിൽസണാണ് സിനിമ നിർമ്മിച്ചത്. സിജു വിൽസൺ തന്നെയാണ് സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയത്. ഈ സിനിമയിലെ അഭിനയത്തിനാണ് സ്വാസിക മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത്.
അവാർഡ് ചടങ്ങിനുശേഷം തന്റെ ആദ്യപ്രതികരണം സ്വാസിക നൽകിയത് വനിതയ്ക്കായിരുന്നു. അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും പക്ഷേ അഭിനയരംഗത്ത് വന്നിട്ട് ഇത്ര നാളായിട്ടും ഒരു അവാർഡ് കിട്ടണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രിവ്യു കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത് എന്നും പക്ഷേ അവാർഡ് കാര്യം പറഞ്ഞപ്പോൾ താൻ തലകറങ്ങി വീണ പോലെ ആയിരുന്നു എന്നും സ്വാസിക പറയുന്നു.