സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്ന സ്വാസികയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി മോശം കമന്റുകളും എത്താറുണ്ട്. പല കമന്റുകളും സ്വാസിക പരിഗണിക്കാതെ വിടാറാണ് പതിവ്. കമന്റിന് പകരം ഇപ്പോൾ ഇൻബോക്സിൽ മോശമായ രീതിയിലുള്ള മെസ്സേജ് നൽകിയ ഒരു യുവാവിനെതിരെ മുട്ടൻ പണി കൊടുത്തിരിക്കുകയാണ് സ്വാസിക. അനന്ദു ആദിൽ എന്ന അക്കൗണ്ടിൽ നിന്നാണ് മോശം കമന്റുകൾ എത്തിയിരിക്കുന്നത്.
സ്വാസികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.