സ്വാസിക എന്ന താരത്തിന്റെ മുഖം കാണുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരുന്നത് കട്ടപ്പയിലെ ആ തേപ്പുകാരിയെ ആണ്. അത്രയ്ക്കും സൂപ്പര്‍ ഹിറ്റ് ആയിരുന്നു ആ സിനിമയും അതിലെ കഥാപാത്രങ്ങളും. ആ ഒരൊറ്റ സിനിമ കൊണ്ട് സ്വാസിക എന്ന നടിക്ക് മലയാളികളുടെ നെഞ്ചിലെ ഇടം അല്പം കൂടി എന്ന് തന്നെ പറയാം. ആ സിനിമയിലെ തേപ്പിനെ കുറിച്ച് സാക്ഷാല്‍ മമ്മൂട്ടി പോലും ചോദിച്ചിട്ടുണ്ട് എന്ന് നടി പറഞ്ഞു. എന്നാല്‍ നടിയുടെ പുതിയ വിശേഷം ഇതൊന്നുമല്ല. തന്നെ മലയാള സിനിമ വേണ്ടപോലെ ഉപയോഗിച്ചില്ല എന്ന് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ നടി തുറന്നടിച്ചു.
![Swasika](https://i0.wp.com/cinemadaddy.com/wp-content/uploads/2019/10/26165374_399361197172859_1115298795310893963_n.png?resize=598%2C598&ssl=1)
ട്രോളുകളെ കുറിച്ച് ചോദിച്ചപ്പോള്‍ ട്രോളുകള്‍ തനിക്കു വളരെ ഇഷ്ടമാണെന്നും താനത് ആസ്വദിക്കുമെന്നും നടി പറഞ്ഞു. തനിക്കു ട്രോളുകള്‍ കാരണം ഇതുവരെ ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടായിട്ടില്ല നടി കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും നടി പറഞ്ഞു.
ഞാനിപ്പോള്‍ തമിഴ് സിനിമയിലാണ് അഭിനയിക്കുന്നത്. നല്ല കഴിവുള്ള എനിക്ക് മലയാളത്തില്‍ അവസരം തന്നില്ല. ചിലപ്പോള്‍ യുവ താരങ്ങളുടെ കൂടെ തനിക്കു ഇണങ്ങാത്തത് കൊണ്ടാകും അവസരം കിട്ടാത്തത്. വേണമെങ്കില്‍ മമ്മുക്കയുടെ കൂടെയോ ലാലേട്ടന്റെ കൂടെ അഭിനയിക്കാമെന്നും നടി തുറന്നു പറഞ്ഞു.