മലയാള തനിമയാർന്ന അഴകുള്ളവൾ എന്ന വിശേഷണത്തിന് ഏറെ അർഹയായ നടിയാണ് സ്വാസിക. സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയിരുന്നത്.
വീണ്ടും മറ്റൊരു ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് നടി. പച്ച നിറത്തുള്ള ചുരിദാർ ധരിച്ചായിരുന്നു താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.