സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയിരുന്നത്.
ഇപ്പോൾ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയാണ്. നാടൻ ലുക്കിൽ നിന്നും മാറി മോഡേൺ വേഷത്തിലാണ് താരം ഇപ്പോൾ എത്തുന്നത്. സാരി അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് സ്വാസിക പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർ അർഷലാണ് സ്വാസികയുടെ പുതിയ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ‘പുതിയ ലുക്കിനായുള്ള ശ്രമം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.