കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സ്വാസികക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സിദ്ധാർഥ് ഭരതൻ സംവിധാനം നിർവഹിക്കുന്ന ചതുരത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന അവാർഡ് നേടിത്തന്ന വാസന്തി, ത്രില്ലർ ചിത്രമായ കുടുക്ക് 2025, മോഹൻലാൽ ചിത്രം ആറാട്ട്, ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളുമായി സ്വാസിക ഇപ്പോൾ ഏറെ തിരക്കിലാണ്. കൂടാതെ ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിലെ ഒരു സ്ഥിരം സാന്നിദ്ധ്യം കൂടിയാണ് താരം. മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയായ സ്വാസിക തനിക്ക് ലഭിക്കുവാൻ പോകുന്ന കഥാപാത്രം ആവശ്യപ്പെട്ടാൽ മുടി മുറിക്കുവാനോ ഷോർട്സും ജീൻസും ഒക്കെ ധരിക്കാനോ മടിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇൻഡ്യക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ഒട്ടുമിക്ക സിനിമകളിലും സാരി ധരിച്ചാണ് സ്വാസികയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. എന്നാൽ വെസ്റ്റേൺ ലുക്ക് വേണ്ട കഥാപാത്രങ്ങൾക്ക് വേണ്ടി മാറ്റം വരുത്താനും താൻ തയ്യാറാണെന്നാണ് സ്വാസിക പറയുന്നത്.
ടെലിവിഷനിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. പക്ഷേ നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാൽ എന്റെ മുടി മുറിക്കുവാനോ ലുക്ക് മാറ്റുവാനോ എനിക്ക് മടിയില്ല. ഞാൻ നേരത്തെ ജീൻസും ഷോർട്സും ധരിക്കുകയും മുടി കളർ ചെയ്യുകയും എല്ലാം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ല.