നടനും എഴുത്തുകാരനുമായ ബദരീനാഥിനൊപ്പം ഉള്ളൊരു ചിത്രം പങ്ക് വെച്ചതിനെ പിന്നാലെയാണ് സംസ്ഥാന അവാർഡ് ജേതാവായ സ്വാസികയുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുവാൻ തുടങ്ങിയത്. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേരും മുന്നോട്ട് വന്നിട്ടുണ്ട്. ഒരു വെബ്സീരിസിന്റെ ലൊക്കേഷനിൽ വെച്ചെടുത്ത ചിത്രമാണ് വ്യാജപ്രചാരണങ്ങൾക്ക് വഴി തെളിച്ചത്. വിവാഹവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാസിക ഇപ്പോൾ.
ഞാനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നൽകാനും കാരണമുണ്ട്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ട്. സിനിമാകമ്പനി മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്.വെബ്സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോൾ ഈ ചിത്രം പങ്കുവച്ചത്.