ടിനു പാപ്പച്ചൻ എന്ന നവാഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയൊരു എൻട്രി സംവിധാനരംഗത്തേക്ക് ലഭിക്കുവാനില്ല. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി നെഞ്ചിലേറ്റിയ ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. താരപരിവേഷങ്ങൾ ഒന്നും തന്നെയില്ലാതെ എത്തിയ ചിത്രം ഏകദേശം 5.20 കോടി രൂപയുടെ കളക്ഷനുമായി വമ്പൻ കുതിപ്പാണ് ബോക്സ് ഓഫീസിൽ നടത്തുന്നത്. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ് എന്നിവർ അണിനിരന്ന ചിത്രം എല്ലാ മേഖലയിലും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് ഒരു അഡാർ വിരുന്ന് തന്നെയാണ്.
അഭിനേതാക്കളുടെ പ്രകടനത്തിലും ഗിരീഷ് ഗംഗാധരന്റെ ക്യാമറ വർക്കിലും ദീപക് അലക്സാണ്ടറുടെ കിടിലൻ BGMഉം ഷമീർ മുഹമ്മദിന്റെ മാസ്മരിക എഡിറ്റിംഗും കൂടിയായപ്പോൾ ചിത്രം പ്രേക്ഷകന്റെ ആസ്വാദനതലത്തിന് തന്നെ മറ്റൊരു സൗന്ദര്യം പകർന്നേകി. വിഷു റിലീസിനായി ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാലും യുവാക്കൾ ചിത്രത്തെ ഏറ്റെടുത്തിനാലും അവധിക്കാലം തുടങ്ങിയതിനാലും ചിത്രത്തിന് ഇനിയും കൂടുതൽ കളക്ഷൻ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ