ആമേൻ, സുബ്രഹ്മണ്യപുരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രീതഃസഹകരുടെ പ്രിയങ്കരിയായ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. വരൻ വികാസ് പൈലറ്റാണ്. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മലേഷ്യൻ എയർലൈൻസിൽ ജോലി ചെയ്യുന്ന വികാസ് ജക്കാർത്തയിലാണ് താമസം. തെലുങ്കിലെ അസ്സോസിയേറ്റ് ഡയറക്ടറായ ശ്രീധർ ശ്രീയാണ് വിവാഹ വാർത്ത പുറത്ത് വിട്ടത്. ആഗസ്റ്റ് 30ന് ഹൈദരാബാദ് വെച്ചാണ് കല്യാണം. തുടർന്ന് സെപ്റ്റംബർ 2ന് കൊച്ചിയിൽ വെച്ച് സിനിമ രംഗത്ത് ഉള്ളവർക്കായി വിരുന്ന് സംഘടിപ്പിക്കും. ആമേൻ കൂടാതെ നോർത്ത് 24 കാതം, ആട് ഒരു ഭീകരജീവിയാണ്, മോസയിലെ കുതിര മീനുകൾ, ഡബിൾ ബാരൽ തുടങ്ങിയ മലയാള ചിത്രങ്ങളിലും സ്വാതി അഭിനയിച്ചിരുന്നു.
#ColoursSwathi wedding will take place in Hyderabad on August 30th with #Vikas (international pilot)..!!! pic.twitter.com/VqWb6u9RUY
— Sreedhar Sri (@SreedharSri4u) August 13, 2018