ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമാണവും രാജേഷ് മോഹനൻ സംവിധാനവും നിർവഹിക്കുന്ന തൃശൂർ പൂരം ചിത്രീകരണം പുരോഗമിക്കുകയാണ്. സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സ്വാതി റെഡ്ഢിയെയാണ് ചിത്രത്തിലെ നായികാ വേഷത്തിലേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ ഡേറ്റ് ക്ലാഷ് വന്നതിനെ തുടർന്ന് സ്വാതി റെഡ്ഢി പിന്മാറിയെന്നാണ് പുതിയ റിപ്പോർട്ട്. അനു സിതാരയാണ് പുതിയ നായികാ എന്നും റിപ്പോർട്ടുകളുണ്ട്. ഫുക്രി, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. പക്കാ മാസ്സ് എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സെന്തിൽ കൃഷ്ണ, സാബുമോൻ, വിജയ് ബാബു, ഗായത്രി അരുൺ, മല്ലിക സുകുമാരൻ, ശ്രീജിത്ത് രവി എന്നിവരും അഭിനയിക്കുന്നുണ്ട്.