‘സുബ്രഹ്മണ്യപുരം’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സ്വാതി റെഡ്ഡി. മലയാളത്തില്‍ ‘നോര്‍ത്ത് 24 കാതം’, ‘മോശയിലെ കുതിര മീനുകള്‍’, ‘ആട് ഒരു ഭീകര ജീവിയാണ്’, ‘ഡബിള്‍ ബാരല്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളികള്‍ സ്വാതിയെ ഓര്‍ക്കുന്നത് ‘ആമേന്‍’ എന്ന ചിത്രത്തിലെ ശോശന്ന എന്ന കഥാപാത്രമായാണ്.
ലിജോ ജോസ് പല്ലിശേരിയുടെ ആമേന്‍ എന്ന ചിത്രത്തില്‍ സോളമാനായി ഫഹദ് എത്തുന്നു സോളമന്റെ നായികാ ആയാണ് സ്വാതി ചിത്രത്തില്‍ എത്തിയത്.ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ തന്റെ ജീവിതപങ്കാളിയെക്കുറിച്ച് സ്വാതി മനസ്സു തുറന്നു.ഭാവി വരനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു സങ്കല്പം മനസില്‍ ഇല്ല എന്നാണ് പറഞ്ഞത്.
“എനിക്ക് ചേരുന്ന സോളമനെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കും” എന്നും അത് എല്ലാവരേയും അറിയിച്ചു കൊണ്ടായിരിക്കും എന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.
സ്വാതി ഇങ്ങനെ പറഞ്ഞതിനുള്ള കാരണം വേറെ ഒന്നും അല്ല , സോഷ്യല്‍ മീഡിയ ഇതിന് മുന്‍പ് ഒരുപാട് തവണ സ്വാതിയെ വിവാഹം കഴിപ്പിചിട്ടുണ്ട് .