ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സ്വാതി നിത്യാനന്ദ്. ‘നാമം ജപിക്കുന്ന വീട്’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ സ്വാതി ഇപ്പോൾ ‘പ്രണയവർണങ്ങൾ’ എന്ന പരമ്പരയിലും അഭിനയിക്കുന്നുണ്ട്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു സ്വാതിയുടെ വിവാഹം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇത്തവണത്തെ പുതുവത്സര ആഘോഷം താരം ഭർത്താവിനൊപ്പം കൊടൈക്കനാലിൽ ആയിരുന്നു ആഘോഷിച്ചത്. ക്യാമറമാൻ പ്രതീഷ് ആണ് നടിയുടെ ഭർത്താവ്. ഭർത്താവിനെ ചുംബിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ വളരെ മോശം കമന്റ് ആണ് ഒരാൾ നൽകിയത്. ഇതിന് താരം ചുട്ട മറുപടി നൽകുകയും ചെയ്തു.
‘നിന്റെ ഫാദര്‍ അല്ലല്ലോ പിന്നെ എന്തിനാ ഇത്ര സങ്കടം; എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്. തന്റെ സെര്‍ട്ടിഫിക്കറ്റ് വേണ്ട’, എന്നായിരുന്നു സ്വാതിയുടെ മറുപടി. നടിയുടെ ചുട്ട മറുപടി ലഭിച്ചതോടെകമന്റ് നല്കിയ ആള് ക്ഷമ ചോദിക്കുന്ന രീതിയില്‍ മറുപടിയും നല്കുകയുണ്ടായി.
View this post on Instagram
View this post on Instagram