മലയാളികള്‍ക്ക് ശ്യാമിലി എന്നും ‘ബേബി ശ്യാമിലി’ആണ്. തന്റെ 34-ാം പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചിരിക്കുകയാണ് ശ്യാമിലി. പിറന്നാളിന് കേക്ക് മുറിക്കുമ്പോള്‍ ശ്യാമിലിയുടെ അരികില്‍ ചേച്ചി ശാലിനിയും ചേട്ടന് റിച്ചാര്‍ഡുമുണ്ട്.
ജൂലൈ പത്തിനായിരുന്നു ശ്യാമിലിയുടെ പിറന്നാള്‍. ചെന്നൈയിലെ വീട്ടില്‍ വച്ച് നടന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
View this post on Instagram
വിഷ്വല്‍ കമ്യൂണിക്കേഷനാണ് ശ്യാമിലി പഠിച്ചത്. ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും അതില്‍ തന്നെ. 2016ല്‍ കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയില്‍ നായികയായെത്തി. 2018ല്‍ പുറത്തിറങ്ങിയ അമ്മമ്മഗരില്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്.
View this post on Instagram
തമിഴിലും തെലുങ്കിലുമൊക്കെയായി അവസരങ്ങള്‍ ഒരുപാടു വന്നിരുന്നെങ്കിലും ഗ്ലാമറസ് റോളുകളായതിനാല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന് നടി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
View this post on Instagram