തന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റിന് വേണ്ടി ബോളിവുഡ് താരം തപ്സി നടത്തിയ മേക്കോവർ ശ്രദ്ധേയമാകുന്നു. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തി. പങ്കുവച്ച പുതിയ ചിത്രത്തിലെ നടിയുടെ കാലിന്റെ മസിലുകളിൽ തന്നെ ഇതു വ്യക്തമാണ്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ബൂട്ട് ക്യാംപ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞുവെന്നായിരുന്നു താപ്സി ചിത്രം പങ്കുവച്ചു കൊണ്ട് പറഞ്ഞത്. ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗ്രാമപ്രദേശത്തു നിന്നുളള കുട്ടി കായികലോകത്ത് തന്റേതായ ഇടം നേടിയെടുക്കുന്നതാണ് ചിത്രം പറയുന്നത്.