സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് നടി തമന്ന പങ്കുവെച്ച ചിത്രങ്ങൾ. ദേവിയായി വേഷമിട്ട് കൊണ്ട് വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരു ദേവതയെപ്പോലെയാണെന്ന് എനിക്ക് തോന്നുന്നു. ഇത് കണ്ടെത്താൻ എളുപ്പമാണ്. പരിസ്ഥിതിക്കും മികച്ചതാണ്.’ എന്ന് കുറിച്ചു കൊണ്ടാണ് തമന്ന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
പുതിയ സിനിമയുടെ ഭാഗമായിട്ടാണോ അതോ മറ്റ് എന്തെങ്കിലും പ്രമോഷന്റെ ഭാഗമായിട്ടാണോ ചിത്രമെന്ന് വ്യക്തമല്ല. തമന്നയുടെ ദേവി വേഷം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം പോസ്റ്റ് ചെയ്ത് ഒരു ദിവസം ആകുന്നതിനു മുമ്പ് തന്നെ എട്ടു ലക്ഷത്തിന് അടുത്ത് പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. സാമന്ത റൂത്ത് പ്രഭു ഉൾപ്പെടെ നിരവധി താരങ്ങളാണ് തമന്നയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
തമന്നയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിരഞ്ജീവിക്ക് ഒപ്പമുള്ള ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്ക് ഒപ്പമുള്ള ബൊലേ ചുഡിയാൻ എന്നിവയാണ് തമന്നയുടെ പുതിയ ചിത്രങ്ങൾ. ഇത് കൂടാതെ ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നത്.
View this post on Instagram