തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ സൂപ്പർ താരമാണ് തമന്ന. താരത്തിന് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ബാംഗ്ലൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് തമന്നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. താൻ ഉൾപ്പെടെ മറ്റ് അംഗങ്ങൾ എല്ലാവരും കൊവിഡ് നെഗറ്റീവ് ആണെന്നും താരം അന്ന് അറിയിച്ചു. തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
#Tamannaah tested positive for #CoronaVirus – admitted to hospital! https://t.co/d7VbES4Zzb
— galattadotcom (@galattadotcom) October 4, 2020