തെന്നിന്ത്യൻ താര സുന്ദരിയായ തമന്ന കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്നു. രോഗം ഭേദമായി തിരിച്ചെത്തിയ തമന്നയ്ക്ക് ഊഷ്മള സ്വീകരണമാണ് ആരാധകരും വീട്ടുകാരും നൽകിയത്. എന്നാൽ ഇപ്പോൾ ബോഡി ഷെയ്മിങ് നടത്തുകയാണ് ചിലർ. കോവിഡ് ബാധിച്ച സമയത്ത് താൻ നിരവധി മരുന്നുകൾ കഴിച്ചു എന്നും അതിൻ്റെ അനന്തരഫലമായി തനിക്ക് വണ്ണം വെച്ചു എന്നും തമന്ന പറഞ്ഞിരുന്നു. അതിനുശേഷം നിരന്തരം വർക്കൗട്ട് വീഡിയോകളും പുറത്തുവിട്ടിരുന്നു. കോവിഡ് ബാധിച്ച കാര്യങ്ങളും മരുന്നിനെ കുറിച്ചുള്ള വിവരണവും എല്ലാം കഴിഞ്ഞമാസമാണ് താരം പുറത്തുവിട്ടത്.
ഈ പോസ്റ്റിനു താഴെ തടിച്ചി എന്ന് വിളിച്ചു കൊണ്ടാണ് ഒരു വ്യക്തി കമൻ്റ് ഇട്ടിരിക്കുന്നത്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറയുന്നു. വർക്കൗട്ടിലൂടെ സ്റ്റാമിന വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് തമന്ന ഭാട്ടിയ ഇപ്പോൾ. ഫിറ്റ്നസ് ട്രെയിനർ യോഗേഷിനൊപ്പം വീണ്ടും വ്യായാമത്തിലേർപ്പെടുന്ന വിഡിയോ താരം നേരത്തെ പങ്കുവച്ചിരുന്നു.