വിനയ് ഫോർട്ട് ചിത്രം തമാശ തീയേറ്ററുകളിലേക്കെത്തുന്നു. സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന അഷറഫ് ഹംസ തിരക്കഥയും സംവിദാനവും ഒരുപോലെ നിർവഹിക്കുന്ന ചിത്രം ജൂൺ 7 നു പ്രദർശനം ആരംഭിക്കുന്നു. പ്രേമത്തിന് ശേഷം വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രം കൂടിയാണിത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.