8 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം. പോക്കിരിരാജ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഈ രണ്ടാം ഭാഗത്തിനായി വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പുലിമുരുകന് വേണ്ടിയാണ് ഇരുവരും ഇതിന് മുൻപ് ഒന്നിച്ചത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേക തമിഴ് നടൻ ജയ് ചിത്രത്തിൽ മുഴുനീള വേഷം ചെയ്യുന്നു എന്നതാണ്.തമിഴിൽ ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ്.
ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.